ദില്ലി; കോണ്‍ഗ്രസിന്റ പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഖര്‍ഗെക്ക് ഇതിനകം 3000 വോട്ട് കിട്ടി. ശശി തരൂരിന് 400 വോട്ട് കിട്ടി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഖര്‍ഗെ ഏതാണ്ട് 7000 -8000 വോട്ടുകള്‍ നേടി വിജയിക്കും. ശശി തരൂര്‍ ആയിരം വോട്ടുകള്‍ വരെ നേടിയേക്കും എന്ന് വിലയിരുത്തപ്പടുന്നു. വിജയം ഉറപ്പായതോടെ ഖര്‍ഗെ ക്യാംപ് ആഘോഷം തുടങ്ങിക്കഴിഞ്ഞു.