• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ബിരിയാണിച്ചെമ്പിൽ’ പ്രതിഷേധം കത്തുന്നു, മുഖ്യമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം ; പ്രതിരോധിക്കാൻ സിപിഎം

by Web Desk 06 - News Kerala 24
June 9, 2022 : 7:24 am
0
A A
0
‘ബിരിയാണിച്ചെമ്പിൽ’ പ്രതിഷേധം, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം ; ഇന്ന് കരിദിനമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബിരിയാണിച്ചെമ്പ് ഏന്തിയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവ‍ർത്തകർ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ബിരിയാണി ചലഞ്ച് അടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാ‍ർച്ച് നടത്തുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക്  വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണനാണ് അറിയിച്ചത്. ഇന്ത്യാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്. കേരള ജനതയെ ഒന്നടങ്കം അപമാനിച്ച മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആ കസേരയില്‍ തുടരാനാവുക. ബിജെപിയുമായുള്ള അവിഹിത കരാറിലൂടെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിച്ചെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ കേരളക്കരയെ ഒന്നാകെ നടുക്കുന്നതാണ്.

ആത്മാഭിമാനം അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെച്ച് ഒഴിയുന്നതാണ് ഉചിതമെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമമെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ അധികാര കസേരയില്‍ നിന്നും ചവിട്ടിയിറക്കുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍  നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല,കൊല്ലത്ത് കെ.മുരളീധരന്‍ എംപിയും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

അതേസമയം തിരിച്ചടിക്കാനുള്ള നീക്കത്തിലാണ് സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി പി എമ്മും തീരുമാനിച്ചിട്ടുള്ളത്. ആരോപണങ്ങളെ പുച്ഛിച്ച് തള്ളിയ മുഖ്യമന്ത്രി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ പ്രമുഖ സി പി എം നേതാക്കളും ആരോപണങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന കാര്യങ്ങളടക്കം അന്വേഷിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിട്ടുമുണ്ട്. കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കൻറോൺമെന്‍റ് പൊലീസ് കേസെടുത്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമാധാനത്തിന് കോട്ടം വരുത്തി ; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പോലീസ്

Next Post

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം ; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം ; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം ; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം ഇന്ന് കനത്തേക്കില്ല? പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളില്ലാത്ത ദിനം, 12 വരെ മഴ തുടർന്നേക്കും

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിനെതിരായ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഉടൻ കുറ്റപത്രം നൽകും

സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന ; സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ്ഐആർ

സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന ; സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ്ഐആർ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

16കാരനെ ലഹരി നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രണ്ടാം പ്രതി കീഴടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In