ഇടുക്കി: കൂറുമാറിയ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് 100 ദിന റിലേ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയതായി മുന്‍ എംഎല്‍എ എകെ മണി. കോണ്‍ഗ്രസിന്റെ പോഷക സംഘടകളടക്കം സംയുക്തമായാണ് വിശ്വാസ വഞ്ചന കാട്ടിയ അംഗങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷമായി വിജയിച്ചിരുന്ന മൂന്നാര്‍ പഞ്ചായത്ത് തിരിച്ചുപിടിക്കാന്‍ ഏതെറ്റവുംവരെയും പോകുമെന്ന സൂചനകള്‍ നല്‍കിയാണ് കോണ്‍ഗ്രസ് കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നത്. വിശ്വാസ വഞ്ചന കാട്ടിയ അംഗങ്ങള്‍ രാജിവെച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
അതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചാല്‍ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കൂറുമായിയ അംഗങ്ങള്‍ രാജിവെയ്ക്കാന്‍ തയ്യറാകാതെ വന്നതോടെയാണ് പോഷകസംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ 100 ദിന സമരം ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ബന്ധുക്കളും നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളികളാകുമെന്ന് മുന്‍ എംഎല്‍എ എകെ മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഡ് കമ്മറ്റി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍, ഉപവാസ സമരങ്ങള്‍, വനിതാ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ തുടങ്ങിയ നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കും. സംഘന ജന. സെക്രട്ടറി ജി മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ഡി കുമാര്‍, വിജയകുമാര്‍, ആര്‍ കറുപ്പസ്വാമി, പി ജയരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.