തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്നു വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്രഖ്യാപനം കെപിസിസി ഭാരവാഹിയോഗത്തില്‍. സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വവിതരണം തുടങ്ങാന്‍ കര്‍ശനനിര്‍ദേശം. അംഗത്വ വിതരണത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നവർക്ക് സ്ഥാനമാനങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹി യോഗത്തിൽ പറഞ്ഞു.
മൂന്നു മാസത്തെ തയാറെടുപ്പുകൾക്കു ശേഷം പട്ടികയ്ക്ക് അന്തിമ രൂപം നൽകാറായപ്പോഴേക്കുമാണ് ഇത്തരത്തിൽ ഒരു തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെ തുടക്കം മുതൽ തന്നെ ഗ്രൂപ്പുകൾ എതിർത്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് അനുകൂലമായ പ്രാതിനിധ്യം നൽകാമെന്നു പറഞ്ഞപ്പോൾ അതിനോട് അനുകൂല നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി ഇത്തരത്തിൽ ഒരു തീരമാനത്തിൽ എത്താൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.