പട്ന: പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് പരാമർശം.
“രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിൽ പരിശോധിച്ചു , ഇപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ സമസ്തിപൂരിൽ പരിശോധിച്ചു. കോൺഗ്രസ് നേതാക്കളെ ഇത്തരത്തിൽ പരിശോധിക്കുന്നത് പതിവാണോയെന്നും എൻ.ഡി.എയുടെ ഉന്നത നേതാക്കളുടെ ഹെലികോപ്റ്ററുകളിലും ഇത് നടന്നിട്ടുണ്ടോയെന്നും കമ്മീഷൻ വ്യക്തമാക്കണം,” കോൺഗ്രസ് ബിഹാർ യൂനിറ്റ് വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു.