• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ്

by Web Desk 06 - News Kerala 24
April 10, 2022 : 7:50 am
0
A A
0
കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

തിരുവനന്തപുരം :  കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​​ഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് നടപടിക്കായി എഐസിസി അച്ചടക്ക സമിതിക്ക് വിട്ടേക്കും. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കെ.വി.തോമസ് എഐസിസി അം​ഗമായതിനാൽ സസ്പെൻഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ കെപിസിസിക്ക് കഴിയില്ല. കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മറുപടി തേടിയ ശേഷമായിരിക്കും നടപടി. കടുത്ത നടപടി വേണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് നേതൃത്വത്തിലുള്ളത്.

കഴിഞ്ഞ ഒരു വർഷമായി കെ.വി.തോമസിന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി.തോമസ് സിപിഐഎം സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെപിസിസി. കത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവർത്തകനും പാർട്ടിക്ക് നല്ലതല്ല. അദ്ദേഹം പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങൾക്കുള്ളത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി.തോമസ് സിപിഐഎമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി.തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ല. അർഹതയില്ലാത്ത കൈയിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നുവെന്നും സുധാകരൻ പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ എംഎൽഎ, മന്ത്രി, എംപി, കേന്ദ്രമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസിലാക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അത്. ഒന്നുമില്ലാത്ത കുടിലിൽനിന്ന് കോൺഗ്രസ് പാർട്ടിക്കകത്തേക്ക് കടന്നുവന്ന കെ.വി.തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്.

മുക്കുവ കുടിലിൽനിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിച്ചുനോക്കുക. ഇതൊക്കെ ഉണ്ടാക്കാൻ പറ്റിയപ്പോൾ കോൺഗ്രസ് നല്ലതായിരുന്നു. ഇനി കിട്ടാനില്ല, ഉണ്ടാക്കാൻ അവസരം ഇല്ലാതെ വന്നപ്പോൾ പിണറായി വിജയനാണ് അദ്ദേഹത്തിന്റെ കൺകണ്ട ദൈവമെങ്കിൽ അത് രാഷ്ട്രീയ നട്ടെല്ലില്ലാത്തതിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ ചതിയും വഞ്ചനയും ജനങ്ങൾ തിരിച്ചറിയും. കെ റെയിൽ പദ്ധതിയെക്കുറിച്ച് കെ.വി.തോമസിന് വിവരമില്ലാത്തതു കൊണ്ടാണ് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നത്. അതിനെ കുറിച്ച് പഠിച്ച ആരും ആ പദ്ധതിയെ പിന്തുണയ്ക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ന് ഓശാന ഞായർ ; ചടങ്ങുകൾക്കായി മാർ ജോർജ് ആലഞ്ചേരി പള്ളിയിലെത്തി

Next Post

എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു

എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു

പരിസ്ഥിതി വിഷയങ്ങൾ പരിഗണിച്ച് മാത്രമേ സിൽവർലൈൻ പദ്ധതി നടപ്പിലാക്കൂ : ബിമൻ ബോസ്

പരിസ്ഥിതി വിഷയങ്ങൾ പരിഗണിച്ച് മാത്രമേ സിൽവർലൈൻ പദ്ധതി നടപ്പിലാക്കൂ : ബിമൻ ബോസ്

സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് അടിമത്തകുരിശ് ചുമക്കേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് അടിമത്തകുരിശ് ചുമക്കേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

സാമ്പത്തിക തട്ടിപ്പ് കേസിൽ സായ് ശങ്കറിന്‍റെ ജാമ്യഹർജി പരിഗണിക്കും ; പീഡനക്കേസിൽ മോൻസന്റെ ജാമ്യഹർജിയും

തെളിവ് നശിപ്പിച്ച സംഭവം ; ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നീ അഭിഭാഷകരെ ചോദ്യം ചെയ്യും

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം ; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം ; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In