ന്യൂഡൽഹി : ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര് റൂം ആയി പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടം ഒഴിയാന്‍ നിര്‍ദ്ദേശം. രാജ്യസഭ ഹൗസിങ് കമ്മറ്റിയാണ് നിര്‍ദ്ദേശം നൽകിയത്. 15 ജിആർജി റോഡിലെ വസതി ആണ് ഒഴിയേണ്ടത്. അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ സ്ക്രീനിംഗ് കമ്മറ്റികള്‍ ഇവിടെ വച്ച് ചേരാനിരിക്കെയാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസ് മുന്‍ എംപി പ്രതീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചിരുന്ന വസതി ആണ് ഇത്. 2011 മുതല്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം പ്രപര്‍ത്തിച്ച് വരുന്നത് ഇവിടം കേന്ദ്രികരിച്ചാണ്. പ്രതീപ് ഭട്ടാചാര്യയുടെ രാജ്യസഭാ കാലാവധി ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. വീട് ഒഴിയാന്‍ പ്രതീപ് ഭട്ടാചാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്.