ന്യൂഡൽഹി∙ വനിതാ സംവരണ ബില്ലിൽ നരേന്ദ്ര മോദി സർക്കാരിനെ തുറന്നുകാട്ടാൻ രാജ്യത്ത് 21 നഗരങ്ങളിൽ 21 വാർത്താസമ്മേളനവുമായി കോൺഗ്രസ്. 21 വനിതാ നേതാക്കളായിരിക്കും വാർത്താസമ്മേളനം നടത്തുക. തിങ്കളാഴ്ചയാണു പരിപാടി. കോൺഗ്രസ് മീഡിയ പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേരയാണു ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്.വനിതാ സംവരണ ബില്ലിലെ നരേന്ദ്ര മോദി സർക്കാരിന്റെ ചതി തുറന്നുകാണിക്കുകയെന്നതാണു അജൻഡയെന്നും ട്വീറ്റിലുണ്ട്. രജനി പാട്ടിൽ അഹമ്മദാബാദിലും മഹിളാ കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ ഹൈദരാബാദിലും അൽക ലാമ്പ ജയ്പുരിലും രന്‍ജീത് രഞ്ജന്‍ ഭുവനേശ്വറിലും വാർത്താസമ്മേളനം നടത്തും.