ദില്ലി : ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ് . 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു .നെല്ല് ക്വിന്റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും. കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.