ദില്ലി: പാർട്ടിയുടെ യൂടൂബ് ചാനൽ ഡിലീറ്റ് ചെയ്തതായി കോൺഗ്രസ്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനൽ എങ്ങനെ നിലച്ചു എന്ന് പരിശോധിക്കുകയാണെന്ന് ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും കോൺഗ്രസിൻറെ ട്വീറ്റില്‍ പറയുന്നു.