• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ബിജെപിക്ക് വിറളിപിടിച്ചു’; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

by Web Desk 06 - News Kerala 24
October 11, 2022 : 9:34 am
0
A A
0
‘ബിജെപിക്ക് വിറളിപിടിച്ചു’; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

ദില്ലി: ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമൊന്നും നടന്നിട്ടില്ലെന്നും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും  തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് കോൺ​ഗ്രസ്. ഇതുസംബന്ധിച്ച്  ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ  നൽകിയ പരാതി നിസാരവും അടിസ്ഥാനരഹിതവുമാണെന്നും കോൺ​ഗ്രസ് പറഞ്ഞു. ഭരണകക്ഷിയും അതിന്റെ ഭാരവാഹികളും കുട്ടികളെ പാർട്ടിപ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആർ) പരാതിയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ നോട്ടീസിന് മറുപടി നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ്, വക്താവും പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയുമായ സുപ്രിയ ശ്രീനാഥ്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ടു. “ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ  ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ  അറിയിച്ചു. എൻ‌സി‌പി‌സി‌ആറിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല”. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥരെ കണ്ടതിന് ശേഷം ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ  കുട്ടികളെ ഉപയോഗിക്കുന്നുവെന്ന  എൻസിപിസിആറിന്റെ ആരോപണം ബാലിശമാണ്. ഇതിന് വിശദമായ തെളിവ് തങ്ങൾ സമർപ്പിച്ചു.  കുട്ടികൾക്കായി ഒരു പെയിന്റിംഗ് മത്സരം മാത്രമാണ് സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി ഒരു സമ്മാന വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് പറയുന്നത് തികച്ചും അസത്യമാണെന്നും ജയറാം രമേശ് പറഞ്ഞു.  ആയിരക്കണക്കിന്  ആളുകൾ റോഡുകളിൽ വന്ന് രാഹുൽ ഗാന്ധിക്കൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് നിയമവിരുദ്ധമായ നടപടിയല്ല. തെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമല്ല. പാർട്ടിക്ക് വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി കുട്ടികളോട് ആവശ്യപ്പെടുന്നുമില്ല. 2007ൽ എൻസിപിസിആർ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ബിജെപി-ആർഎസ്എസ് പ്രവർത്തകൻ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. അതിന്റെ ഭാ​ഗമാണിതൊക്കെയെന്നും ജയറാം രമേശ് പറഞ്ഞു.  പ്രിയാങ്ക് കനൂംഗോ ആണ് എൻസിപിസിആർ അധ്യക്ഷൻ.

ബിജെപിക്ക് വിറളിപിടിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയെ തകർക്കാൻ അവർ എന്തും ചെയ്യും. അത് തുടരുമെന്നും ജയറാം രമേശ് പറഞ്ഞു. മറ്റ് ഏജൻസികളോട് അവരുടെ ജോലി ചെയ്യാൻ പറയണമെന്നും അവരുടെ ജോലി തിരഞ്ഞെടുപ്പ് നിരീക്ഷകനെ ഏൽപ്പിക്കരുതെന്നും പറയണമെന്നും തങ്ങൾ പറഞ്ഞതായി സൽമാൻ ഖുർഷിദ് പറഞ്ഞു. സെപ്റ്റംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ്,  യാത്രയിൽ “കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം ചെയ്തു” എന്നാരോപിച്ച് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ പരാതിയിൽ ആവശ്യമായ നടപടിയും അന്വേഷണവും ആരംഭിക്കാൻ എൻസിപിസിആർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും ജവഹർ ബാൽ മഞ്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ കുട്ടികളെ   രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്ന് പരാതിയിൽ എൻസിപിസിആർ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​ഗവ‍ർണറുടെ അന്ത്യശാസനം:വിസി നിർണയ സമിതി പ്രതിനിധിയെ തീരുമാനിക്കുമോ?കേരള സർവകലാശാല സെനറ്റ് ഇന്ന്

Next Post

നിയമലംഘനത്തിൽ ഇന്ന് മുതൽ നടപടി; വീഴ്ച വന്നാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും, ഡ്രൈവർക്കും പിടിവീഴും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്: പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

നിയമലംഘനത്തിൽ ഇന്ന് മുതൽ നടപടി; വീഴ്ച വന്നാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും, ഡ്രൈവർക്കും പിടിവീഴും

ഭീകരരുമായി ഏറ്റുമുട്ടൽ, സൈന്യത്തിലെ നായയ്ക്ക് വെടിയേറ്റു, ഗുരുതര പരിക്ക്

ഭീകരരുമായി ഏറ്റുമുട്ടൽ, സൈന്യത്തിലെ നായയ്ക്ക് വെടിയേറ്റു, ഗുരുതര പരിക്ക്

മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞം പാളി,കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ

മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞം പാളി,കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീശക്തി SS-334 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്: പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്: പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In