കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്. പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ചോദ്യം ചെയ്യലിനൊ, പരിശോധനകള്‍ക്കോ, റെയ്ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷന് തന്നെ കോടതിയെ അറിയിച്ചതാണ്. ഇതില്‍ നിന്നും വ്യകതമാകുന്നത് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ റെയ്ഡ് ഉള്‍പ്പെടെയുള്ളവ ഇനിയും നടക്കും എന്നതാണ്.