തിരുവനന്തപുരം: കേരള സർവകലാശാലയിൽ തർക്കം രൂക്ഷമാകുന്നു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വിളിച്ച യോഗത്തിൽ വാക്കുതർക്കമുണ്ടായി. പിഎം ഉഷ പദ്ധതി നടത്തിപ്പിന്റെ ഓൺലൈൻ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിലാണ് തർക്കമുണ്ടായത്. ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടത് സിൻഡിക്കേറ്റ് അംഗം മുരളീധരൻ മാത്രമായിരുന്നു. എന്നാൽ നാല് സിൻഡിക്കേറ്റ് അംഗങ്ങളും സസ്പെൻഷനിലുള്ള അനിൽകുമാറും യോഗത്തിനെത്തി. സബ് കമ്മിറ്റിയിലില്ലാത്തവർ പുറത്ത് പോകണമെന്ന് വിസി ആവശ്യപ്പെട്ടു. തർക്കം തുറന്നതോടെ വിസി യോഗം പിരിച്ചുവിട്ടു.