മുംബൈ: ആർഎസ്എസ് നേതാവിന്റെ ജന്മവാർഷിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിർദ്ദേശം വിവാദമാകുന്നു..മഹാരാഷ്ട്രയിലെ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമാണ് യുജിസി നിർദ്ദേശം നൽകിയത്.എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്റെ ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം.ഇതിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി.