കണ്ണൂർ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കെഎപി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. എൻ.കെ.രമേശൻ, ടി.ആർ.പ്രജീഷ്, കെ.സന്ദീപ്, പി.കെ.സായൂജ്, ശ്യാം കണ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മേയ് 30ന് പൊലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇവർ പുറത്തു പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.