• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘കൗണ്ട്ഡൗൺ തുടങ്ങി’: ഹിസ്ബുല്ലയുടെ പുതിയ തലവന്‍റെ നിയമനം താത്ക്കാലികം, അധികകാലമുണ്ടാവില്ലെന്ന് ഇസ്രയേൽ

by Web Desk 06 - News Kerala 24
October 30, 2024 : 1:07 pm
in News, World
Reading Time: 1 min read
0
A A
0
‘കൗണ്ട്ഡൗൺ തുടങ്ങി’: ഹിസ്ബുല്ലയുടെ പുതിയ തലവന്‍റെ നിയമനം താത്ക്കാലികം, അധികകാലമുണ്ടാവില്ലെന്ന് ഇസ്രയേൽ

ടെൽ അവീവ്: നഈം ഖാസിം ഹിസ്ബുല്ലയുടെ പുതിയ മേധാവിയായതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്.  ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ‘കൗണ്ട്ഡൗൺ തുടങ്ങി’ എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു.  ലെബനനിലെ ബെയ്‌റൂട്ടിൽ സെപ്തംബർ 27ന് ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്. ‘താത്ക്കാലിക നിയമനം, അധിക നാളുണ്ടാവില്ല’ എന്നാണ് ഖാസിമിന്‍റെ ഫോട്ടോയ്ക്കൊപ്പം ഇസ്രയേൽ പ്രതിരോധ മന്ത്രി കുറിച്ചത്. ഹീബ്രു ഭാഷയിലെ മറ്റൊരു പോസ്റ്റിൽ ‘കൗണ്ട്ഡൗൺ ആരംഭിച്ചു’ എന്നും കുറിച്ചു.

1953 ൽ ബെയ്റൂട്ടിൽ ഇസ്രയേൽ അതിർത്തിയിലുള്ള ക്ഫാർ ഫില ഗ്രാമത്തിലാണ് നഈം ഖാസിം ജനിച്ചത്. 1982ൽ ഹിസ്ബുല്ലയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. 1991 മുതൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. 1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നഈം ഖാസിം തന്‍റെ റോളിൽ തുടരുകയായിരുന്നു.

ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗർഭ ടണൽ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ നസ്റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തിൽ സഫിദ്ദീനും കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് – ഇസ്രയേൽ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് നിലവിലെ ഇസ്രയേൽ – ഹിസ്ബുല്ല സംഘർഷം തുടങ്ങിയത്. ഈ സെപ്തംബർ 23 മുതൽ, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയും കരസേനയെ അയയ്ക്കുകയും ഉന്നത നേതൃത്വത്തിലെ നിരവധി പേരെ കൊല്ലുകയും ചെയ്തു. സെപ്റ്റംബർ 23 മുതൽ ഇതുവരെ ലെബനനിൽ 1,700ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സെപ്തംബർ 30 ന് ലെബനനിൽ കരയുദ്ധം ആരംഭിച്ചതിന് ശേഷം 37 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

Next Post

രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം

‘വിവാദങ്ങൾ ബാധിക്കില്ല, എത്തിയത് പ്രതീക്ഷകളോടെ’; കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

'വിവാദങ്ങൾ ബാധിക്കില്ല, എത്തിയത് പ്രതീക്ഷകളോടെ'; കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

മലപ്പുറം വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല, ഇന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല

ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല, ഇന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല

മേയർക്കെതിരെ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി

മേയർക്കെതിരെ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021