• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രത്തൻ ടാറ്റയെ അനുസ്മരിച്ച് രാജ്യം; ദീർഘ വീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി

by Web Desk 06 - News Kerala 24
October 10, 2024 : 7:08 am
0
A A
0
രത്തൻ ടാറ്റയെ അനുസ്മരിച്ച് രാജ്യം; ദീർഘ വീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി

ദില്ലി: രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയായ വ്യവസായിയുടെ വിയോഗത്തിൽ വേദനിക്കുകയാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോ‍പററേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.

പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകർഷണീയമാക്കി മാറ്റി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവ‍ർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്’ – രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചന സന്ദേശങ്ങൾ വിശദീകരിച്ചു. ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങൾക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ ആ സ്ഥാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി അനുശോചന സന്ദേശങ്ങൾ പറഞ്ഞു.

രത്തൻ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അനുശോചിച്ചത്. ആധുനിക ഇന്ത്യയുടെ വഴി പുനർനിർവചിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി അനുസ്മരണ കുറിപ്പിൽ വിശദീകരിക്കുന്നു. രത്തൻ ടാറ്റയെ പോലുള്ള ഇതിഹാസങ്ങൾ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാർജുൻ ഖാ‍ർഗെ അനുസ്മരിച്ചു. ശക്തമായ ഒരു സാന്നിദ്ധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ടാറ്റയുടെ പാരമ്പര്യം തലമുറകൾക്ക് പാഠമാവുമെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് പുനരധിവാസം; മോഡൽ ടൗൺഷിപ്പ് ഭൂമി കണ്ടെത്തിയത് രണ്ടിടങ്ങളില്‍, ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

Next Post

സൗദി അറേബ്യയിൽ കട തകർത്ത് പണവും കമ്പ്യൂട്ടറും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

സൗദി അറേബ്യയിൽ കട തകർത്ത് പണവും കമ്പ്യൂട്ടറും മോഷ്ടിച്ച പ്രതികൾ പിടിയിൽ

‘ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്, ഒരു മാസത്തേക്ക് മതി’ മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

ആദ്യം ട്രാൻസ്ഫോർമറിലെ ഫ്യൂസൂരി; പിന്നെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി പൂട്ട് തല്ലിത്തകർത്തു, കൂട്ട മോഷണ ശ്രമം

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In