തിരുവനന്തപുരം : വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത്, ഭാര്യ വിളവൂര്‍ക്കല്‍ മലയം സ്വദേശി സുമ (28) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ സൂക്ഷിച്ച 18.27 കിലോ ഗ്രാം കഞ്ചാവ് റൂറല്‍ ഡാന്‍സാഫ് സംഘവും മലയിന്‍കീഴ് പോലീസും പിടികൂടി. ഒരു മാസം മുമ്പാണ് പ്രതികള്‍ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കാട്ടാക്കട, മലയിന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ മാല കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വിജയകാന്തിനുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.