തിരുവനന്തപുരം ∙ മാനനഷ്ടക്കേസുകൾക്കുള്ള കോടതി ഫീസ് ഏകീകരിക്കുന്നതോടെ കേസുകൾ നൽകുന്നവരുടെ എണ്ണം കൂടും. മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ്, ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തുമെന്നാണു ബജറ്റ് പ്രഖ്യാപനം.
നിലവിൽ വിവിധ സ്ലാബുകളിലാണു ഫീസ്. 50,000 രൂപ വരെയുള്ള മാനനഷ്ടത്തിന് 0.5 ശതമാനമാണു ഫീസ്. തുക ഉയരും തോറും വിവിധ സ്ലാബായി ഫീസും 8 % വരെ വർധിക്കും.
നിരക്ക് 1% ആകുന്നതോടെ ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നാണു കണക്കുകൂട്ടൽ. അതുവഴി വരുമാനത്തിൽ കാര്യമായ കുറവും ഉണ്ടാകില്ല.