കൊച്ചി : ലഹരിക്കേസില്‍ യൂട്യൂബര്‍ നിഹാദിന്റെ (തൊപ്പി) മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. നിഹാദടക്കം ഹര്‍ജി സമര്‍പ്പിച്ച ആറു പേര്‍ക്കെതിരെ കേസ് നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. നിഹാദിന്റെ വീട്ടില്‍ നിന്ന് പാലാരിവട്ടം പോലീസാണ് രാസലഹരി പിടികൂടിയത്. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിലായിരുന്നു. ഇവരൃം മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.