ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,714 പേര്‍ക്കു പുതിയതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 1.21% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.97 ശതമാനം. രാജ്യത്ത് നിലവില്‍ 26,976 പേരാണ് ചികിത്സയിലുള്ളത്. 2,513 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,26,33,365 ആയി. ആകെ നടത്തിയത് 85.32 കോടി പരിശോധനകള്‍. ഇതുവരെ 194.27 കോടി ഡോസ് വാക്സീന്‍ നൽകി.
വാക്സീന്‍ ഡോസുകള്‍ (2022 ജൂണ്‍ 7 വരെ)
∙ വിതരണം ചെയ്തത് – 1,93,53,58,865
∙ ബാക്കിയുള്ളത് – 14,65,13,180
∙ കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പെടെ ഇതുവരെ 1,93,53,58,865 വാക്സീന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി.
∙ ഉപയോഗിക്കാത്ത 14,65,13,180 വാക്സീന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ / കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.