റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 650 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 538 പേർ സുഖം പ്രാപിച്ചു.
ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,692 ആയി. ആകെ രോഗമുക്തരുടെ എണ്ണം 748,030 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,131 ആയി. രോഗബാധിതരിൽ 6,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 73 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,657 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 183, റിയാദ് 138, മക്ക 62, ദമ്മാം 40, മദീന 37, ത്വാഇഫ് 24, ജീസാൻ 18, അബഹ 16, അൽബാഹ 12, ഹുഫൂഫ് 7, അബൂ അരീഷ് 6, തബൂക്ക് 5, സബ്യ 5, അൽഖർജ് 5, ബുറൈദ 4, ഖമീസ് മുശൈത്ത് 4, ബീഷ 4, ബൽജുറൈഷി 4, അൽഖർജ് 3, യാംബു 3, ദഹ്റാൻ 3, ഖുലൈസ് 2, ദർബ് 2, ഹാഇൽ 2, നജ്റാൻ 2, ബെയ്ഷ് 2, ഉനൈസ 2, അൽറസ് 2, ജുബൈൽ 2, ഖത്വീഫ് 2, മഹായിൽ 2, അൽകാമിൽ 2, ഹഖീഖ് 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, അബൂ അർവ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,364,455 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,545,023 ആദ്യ ഡോസും 24,901,429 രണ്ടാം ഡോസും 13,918,003 ബൂസ്റ്റർ ഡോസുമാണ്.