റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 1,143 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 1,045 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,87,212 ആയി. ഇതുവരെയുള്ള ആകെ രോഗമുക്തരുടെ എണ്ണം 7,68,087 ആയി ഉയർന്നു. ആകെ കൊവിഡ് മരണസംഖ്യ 9,191 ആയി.
നിലവിലുള്ള രോഗബാധിതരിൽ 9,934 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 137 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,862 ആർ.ടി – പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. റിയാദ് – 426, ജിദ്ദ – 142, ദമ്മാം – 99, ഹുഫൂഫ് – 71, മദീന – 33, മക്ക – 33, അൽഖോബാർ – 30, ത്വാഇഫ് – 28, ദഹ്റാൻ – 26, അബഹ – 22, ജുബൈൽ – 16, ജിസാൻ – 13, അൽഖർജ് – 12, ബുറൈദ – 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,713,922 ആദ്യ ഡോസും 25,082,132 രണ്ടാം ഡോസും 14,904,575 ബൂസ്റ്റർ ഡോസുമാണ്
.