ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരണം ഭീതി പടർത്തുന്നതിന് പിന്നാലെ കോവിഡ് ക്ലസ്റ്ററായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 19 കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഡിസംബർ ആറു വരെ 12 സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽനിന്ന് രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം 130 ആയി. സാമ്പിളുകളുടെ ജനിതക ശ്രേണീകരണതിനും അണുബാധയുടെ ഉറവിടം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ധാർവാഡ് ക്ലസ്റ്ററിൽ 312 കേസുകൾ റിപ്പോർട്ട് ചെയ്യുകയും പോസിറ്റിവിറ്റി നിരക്ക് ഏകദേശം ഒരു ശതമാനം വരെ ഉയർന്നതിനാൽ പുതിയ വകഭേദമാെണന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ ഡെൽറ്റ വകഭേദമായിരുന്നു അത്. മുൻകരുതൽ നടപടികൾ സ്വീകരിച്ചിെല്ലങ്കിൽ ഡെൽറ്റ വകേഭദവും ഇനി പടർന്നുപിടിച്ചേക്കാം – ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി ഡോക്ടർ പറയുന്നു.
നഴ്സിങ് കോളജുകളാണ് ആറോ ഏഴോ ക്ലസ്റ്ററുകൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.