ഗോവ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിയന്ത്രണങ്ങള്‍ ജനുവരി 26 വരെ തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുസരിച്ച് കൂടുതല്‍ തീരുമാനം എടുക്കുമെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. ഔട്ട്‌ഡോര്‍ വേദിയില്‍ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കാം. ഇന്‍ഡോര്‍ വേദികളില്‍ 100 ??പേര്‍ക്ക് മാത്രമാണ് അനുമതി. ചന്തകള്‍, പൊതുയോഗങ്ങള്‍, രാഷ്ട്രീയ യോഗങ്ങള്‍, ബീച്ചുകള്‍ മുതലായവയില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഗോവയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം ഗോവയില്‍ ഇന്നലെ 1432 പുതിയ COVID-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,295 സാമ്പിളുകളാണ് പരിശോധിച്ചത്.