സൗദി : സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്. ഇനി മുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കൊവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ. ആര്‍.ടി.പിസി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തകയായിരുന്നു ലക്ഷ്യം. കൊവിഡ് വിവരങ്ങള്‍ കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ത്താ സമ്മേളനം നിർത്തലാക്കിയതും, മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം ഇതിനകം കൈകൊണ്ടിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് വേണ്ടിയായിരുന്നു നേരത്തെ നിബന്ധന ബാധകമാക്കിയിരുന്നത്.