ഹോങ്കോങ് : ഹോങ്കോങ്ങിൽ കോവിഡ് പടരുന്നു. 74 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ ആകെ കേസുകൾ 10 ലക്ഷം കവിഞ്ഞു. ആശുപത്രികൾ നിറഞ്ഞു. ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ 6 ലക്ഷം കടന്നു. ജർമനിയിൽ 3 ലക്ഷത്തോളം. ഫ്രാൻസ് (1 ലക്ഷം), യുകെ (89,000), ഇറ്റലി (79,000) എന്നിവിടങ്ങളിലും രോഗം നിയന്ത്രിക്കാനായിട്ടില്ല. ജപ്പാനിലും ഓസ്ട്രിയയിലും പ്രതിദിന കേസുകൾ അരലക്ഷത്തിലേറെയാണ്.
ഇതേസമയം, കോവിഡ് കേസുകൾ വർധിക്കുന്നെങ്കിലും ഗുരുതരാവസ്ഥ ഒഴിവായെന്ന വിലയിരുത്തലിൽ യുകെ, കാനഡ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചു. ഈസ്റ്റർ അവധിയും ടൂറിസം മേഖലയുടെ പുനരുജ്ജീവനവും കണക്കിലെടുത്താണിത്. രാജ്യങ്ങളിലെ നില. ഇന്നലെ മാത്രം 20,079 കേസുകൾ. ഫെബ്രുവരിക്കു ശേഷം ഇതുവരെ 5,401 മരണം. ചൈനയിലെക്കാൾ (4,636) കൂടുതൽ. മരിക്കുന്നതേറെയും വാക്സിനേഷൻ പൂർത്തിയാകാത്ത പ്രായമായവരെന്നു റിപ്പോർട്ട്. പുതിയ സാഹചര്യത്തിൽ യുകെ, യുഎസ് ഉൾപ്പെടെ 9 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു നിയന്ത്രണം. മടങ്ങിയെത്തുന്ന ഹോങ്കോങ്ങുകാർക്ക് 2 ആഴ്ച ക്വാറന്റീൻ നിർബന്ധം.സ്കൂൾ, ബീച്ച്, ജിം എന്നിവ അടച്ചു.
രാജ്യാന്തര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്കുള്ള മുൻകൂർ ടെസ്റ്റുകളും യുകെ ഒഴിവാക്കി. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്കു പ്രവേശിക്കാൻ ഏപ്രിൽ 1 മുതൽ കോവിഡ് പരിശോധന കാനഡ ഒഴിവാക്കി.