ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 4 മുതൽ 8 വരെ പാർലമെന്റിലെ 1409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമിക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു.
പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ ഐസലേഷനിൽ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. അതേ സമയം സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 150 ലധികം ജീവനക്കാർ പോസിറ്റീവ് ആകുകയോ അല്ലെങ്കിൽ ക്വാറന്റീനിലോ കഴിയുകയാണ്.