• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡ് പകര്‍ച്ചവ്യാധിയായാലും നിരുപദ്രവകാരിയാകില്ല ; ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതൽ

by Web Desk 01 - News Kerala 24
February 5, 2022 : 10:20 am
0
A A
0
കോവിഡ് പകര്‍ച്ചവ്യാധിയായാലും നിരുപദ്രവകാരിയാകില്ല ; ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതൽ

ദില്ലി : കൊറോണ വൈറസിന്റെ അവസാന വകഭേദമൊന്നുമാകില്ല ഒമിക്രോണെങ്കിലും ഇതോടെ മഹാമാരിയെന്ന നിലവിട്ട് കോവിഡ് ഒരു പ്രാദേശിക പകര്‍ച്ചവ്യാധിയായി മാറുമെന്ന് പല ഗവേഷകരും അടുത്തിടെ പ്രചിച്ചിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയായി മാറിയാലും കൊറോണ വൈറസ് അത്ര നിരുപദ്രവകാരിയാകില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ലോകത്തിലെ പല പകര്‍ച്ചവ്യാധി വിദഗ്ധരും. വൈറസിനെതിരെ അണുബാധ കൊണ്ടും വാക്‌സിനേഷന്‍ കൊണ്ടും ജനങ്ങള്‍ നേടിയ പ്രതിരോധ ശേഷി കൊണ്ട് മാരകമായ രൂപത്തിലുള്ള കോവിഡ് പകര്‍ച്ചവ്യാധിയെ ഇനി നാം കണ്ടേക്കില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെബാസ്റ്റ്യന്‍ ഫണ്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണം ഒരാള്‍ എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതിനെ കുറിക്കുന്ന റീപ്രൊഡക്‌ഷന്‍ നമ്പരുമായി ബാലന്‍സ് ചെയ്യപ്പെടുമ്പോഴാണ് ഏതെങ്കിലും രോഗം പകര്‍ച്ചവ്യാധി ആയതായി കരുതുന്നതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈറോളജിസ്റ്റ് അരിസ് ക്യാറ്റ്‌സൗരാകിസ് വ്യക്തമാക്കി.

പകര്‍ച്ചവ്യാധിയായത് കൊണ്ട് മാത്രം കോവിഡിനെ നിസ്സാരമായി കാണരുതെന്നും അരിസ് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ മുതിര്‍ന്ന ജനസംഖ്യയില്‍ ഭൂരിപക്ഷവും കടുത്ത അണുബാധയ്‌ക്കെതിരെ സംരക്ഷിതരാകുമ്പോള്‍ മാത്രമേ കോവിഡ് മഹാമാരിയില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മാറുകയുള്ളൂ എന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ മാര്‍ക്ക് വൂള്‍ഹൗസ് പറയുന്നു. അതിനിടെ ഒമിക്രോണിന്റെ യഥാര്‍ഥ രൂപത്തിനേക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് അതിന്റെ ഉപ-വകഭേദമായ ബിഎ.2 എന്ന് ഡെന്‍മാര്‍ക്കില്‍ നടന്ന പഠനം കണ്ടെത്തി. ഒരിക്കല്‍ വന്നവരില്‍ വീണ്ടും അണുബാധയുണ്ടാകുന്ന സെക്കന്‍ഡറി അറ്റാക്ക് നിരക്ക് ബിഎ 2 ഉപ-വകഭേദത്തില്‍ 39 ശതമാനമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത വാക്‌സീന്‍ എടുത്തവരെയും ബൂസ്റ്റര്‍ ഡോസ് എടുത്തവരെയും അപേക്ഷിച്ച് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് അധികമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേ ; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീല്‍

Next Post

പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ ; അന്വേഷണം തുടങ്ങി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ ; അന്വേഷണം തുടങ്ങി

പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ ; അന്വേഷണം തുടങ്ങി

കർണാടക കോളേജിലെ ഹിജാബ് നിരോധനം ; പ്രതിഷേധവുമായി ആൺകുട്ടികളും

കർണാടക കോളേജിലെ ഹിജാബ് നിരോധനം ; പ്രതിഷേധവുമായി ആൺകുട്ടികളും

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം : എം ശിവശങ്കർ

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം : എം ശിവശങ്കർ

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തിലിടപ്പെട്ട് കത്തിവീശി ; അറസ്റ്റിലായി – ഗുണ്ടാപട്ടികയില്‍ ചേര്‍ത്തു

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തിലിടപ്പെട്ട് കത്തിവീശി ; അറസ്റ്റിലായി - ഗുണ്ടാപട്ടികയില്‍ ചേര്‍ത്തു

ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In