തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഉത്തരവിറക്കി. ഒൻപതാം ക്ലാസ് വരെ എല്ലാ ക്ലാസുകളും രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടതില്ല. എന്നാല്‍ പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ നാളെ വരണം.
സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വയസിന് താഴെ കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, മറ്റ് തീവ്രരോഗങ്ങളുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം. ഡിസംബർ 21-ാം തിയതി മുതൽ 10, 11, 12 ക്ലാസുകൾ മാത്രമാണ് ഓഫ്‍ലൈനായി തുടരുന്നത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ് ഓൺലൈൻ ക്ലാസുകൾ മാത്രമാണ്.