സിഡ്നി : ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെല്‍ബണില്‍ തുടരുന്ന ട്രാവിസ് ഹെഡ് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയും. താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓസീസ് താരങ്ങളേയും, പരിശീലക സംഘാംഗങ്ങളേയും കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. അതേസമയം ഹൊബാര്ട്ടില് നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ട്രാവിസ് കളിച്ചേക്കും.
ഉസ്മാന് ഖവാജയ്ക്ക് പകരമാണ് ട്രാവിസിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റിലെ സെഞ്ചുറി ഉള്‍പ്പെടെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 248 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ട്രാവിസ് പുറത്തായ സാഹചര്യത്തില്‍ മിച്ചല്‍ മാര്‍ഷ്, നിക്ക് മാഡിന്‍സണ്‍, ജോഷ് ഇംഗ്ലിസ് എന്നീ താരങ്ങളെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.