ദില്ലി : രാജ്യത്ത് പുതിയ 1,72,433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. 24 മണിക്കൂറിനിടെ 1008 പേര് രോ?ഗബാധിതരായി മരിച്ചു. 2,59,107 പേര്‍ക്കാണ് രോ?ഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തില്‍ നിന്ന് 11 ആയി ഉയര്‍ന്നു. ഇതിനിടെ 15 മുതല്‍ 18 വയസ് വരെയുള്ളവരില്‍ രണ്ടാം ഡോസ് വാക്സിന് വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതല്‍ 18 വയസുവരെയുള്ള വിഭാഗക്കാര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചത്. ഇതില്‍ കോവാക്സിന് എടുത്തവരില്‍ 28 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.