ന്യൂഡല്‍ഹി : രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം (2,34,281) പേര്‍ക്ക് കോവിഡ് ബാധിച്ചു. 893 പേര് മരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 4.10 കോടിയായി. രാജ്യത്ത് നിലവില്‍ 18.84 ലക്ഷം പേര്‍ക്കാണു രോഗബാധ. ആകെ കേസുകളില്‍ 4.59 ശതമാനം ആളുകളാണ് ഇപ്പോള്‍ രോഗബാധിതരെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39 ശതമാനത്തില്‍നിന്ന് 14.50 ശതമാനമായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40. ആകെ മരണം 4,94,091. ഇതുവരെ രാജ്യത്ത് 165.70 കോടി ഡോസ് വാക്സീന് നല്കി. അര്‍ഹരായവരില്‍ 75 ശതമാനത്തിലധികം പേരും വാക്സീന് എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.