ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.79 ലക്ഷം (1,79,723) പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകള്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5 ശതമാനം ഉയര്‍ന്നു. 146 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 7,23,619 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവുമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനം. രാജ്യത്താകെ ഇതുവരെ 151.94 കോടി വാക്സീന് ഡോസുകള്‍ വിതരണം ചെയ്തു. അതേസമയം, ഒമിക്രോണ്‍ കേസുകള്‍ 4,033 ആയി.