ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 12% കുറവ്. 24 മണിക്കൂറിനിടെ 2.51 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59% ആയിരുന്നത് 15.88% ആയി കുറഞ്ഞു. 164.35 കോടി വാക്സീന് ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. പ്രായപൂര്‍ത്തിയായ 74% പേരും രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചു. 24 മണിക്കൂറിനിടെ 627 പേരാണ് കോവിഡ് മൂലം മരിച്ചത്. കൂടുതല്‍പേരിലും വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പത്ത് സംസ്ഥാനങ്ങളിലാണ് 77% കോവിഡ് ബാധിതരുമുള്ളത്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ 25,425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര് മരിച്ചു. മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. മുംബൈയില്‍ 1,384 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 42 ശതമാനം കുറഞ്ഞു. 4,291 പേര്‍ക്കാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.56 ശതമാനമായി കുറഞ്ഞു. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിക്കൊണ്ടിരിക്കുകയാണ്.