പാലക്കാട്: വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ വീണ്ടും പരിശോധന ശക്തമാക്കി. രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നതെന്ന് പാലക്കാട് കലക്ടർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചത്. അതിർത്തി വഴി കടന്നുപോകുന്നവർ ഈ രേഖകൾ കരുതണമെന്നും കലക്ടർ പറഞ്ഞു.