കോട്ടയം > സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. നിലവിൽ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അന്തരിച്ച സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന് ചുമതല. ജനറൽ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും.