തിരുവനന്തപുരം: കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി ആക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത് ഡിവൈഎഫ്ഐ ആണ് പരിശോധിക്കേണ്ടത്. അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.
കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെ ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു കോടിയേരിയുടെ മറുപടി.രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.