കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി.രാജീവ്. ബിജെപിയെ ദേശീയതലത്തിൽ ചെറുക്കാനുള്ള ശേഷി കോൺഗ്രസിനില്ല. കോൺഗ്രസിന്റെ അടിത്തറ ഇളകി. സംഘടനാശേഷി ദുർബലമായി. കോൺഗ്രസിനെ മുൻനിർത്തിയൊരു രാഷ്ട്രീയ ബദൽ സാധിക്കില്ലെന്ന് സമീപകാല തിരഞ്ഞെടുപ്പ് വ്യക്തമാക്കി. ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുന്ന തലത്തിലേക്ക് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.