കണ്ണൂര്‍ : പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെരിയ കേസിലെ സി.പി.എം. നേതാക്കളായ നാല് പ്രതികള്‍ ജയില്‍ മോചിതരായതിന് പിന്നാലെയാണ് പ്രതികരണം. പെരിയ കേസില്‍ സി.ബി.ഐയുടെ രാഷ്ട്രീയ പ്രേരിത നീക്കമാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടി. പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്. ഇത് ശരിയായ സന്ദേശം തന്നെയാണ്. ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നീ പ്രതികളാണ് പുറത്തിറങ്ങിയത്. രക്തഹാരമണിയിച്ച് വന്‍ സ്വീകരണം നല്‍കി പാര്‍ട്ടി നേതാക്കള്‍ ഇവരെ സ്വീകരിച്ചിരുന്നു.