ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ക്രെഡിറ്റ് കാർഡ് റിവാർഡ്. ഉപയോക്താക്കൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ഇത്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഏതെല്ലാമാണ്? ക്രെഡിറ്റ് കാർഡ് റിവാർഡുകൾ എളുപ്പത്തിൽ എങ്ങനെ നേടിയെടുക്കാം എന്നിവ മനസിലാക്കാം.1. ക്യാഷ്ബാക്ക്: നിങ്ങളുടെ ചെലവിന്റെ ഒരു ശതമാനം പണമായി തിരികെ നൽകുന്നതാണ് ക്യാഷ്ബാക്ക് റിവാർഡുകൾ .ഇത് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപമായോ, ചെക്കായോ ആയി റിഡീം ചെയ്യാൻ സാധിക്കും
2. പോയിന്റുകൾ: ക്രെഡിറ്റ് കാർഡ് വഴി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ഒരു നിശ്ചിത എണ്ണം പോയിന്റുകൾ ലഭിക്കും. യാത്ര, ഷോപ്പിംഗ് എന്നിവയുൾപ്പെടെ വിവിധ റിവാർഡുകൾക്കായി ഈ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്.
3. മൈലുകൾ: ട്രാവൽ ക്രെഡിറ്റ് കാർഡുകൾ പതിവായി മൈലുകൾ ആണ് റിവാർഡുകളായി നൽകുന്നത്. ഫ്ലൈറ്റുകൾക്കോ ഹോട്ടൽ താമസത്തിനോ യാത്രയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കോ ഈ മൈലുകൾ റിഡീം ചെയ്യാം.
4. റിവാർഡ് പ്രോഗ്രാമുകൾ: പല ക്രെഡിറ്റ് കാർഡുകളും ആനുകൂല്യങ്ങൾ റിവാർഡ് പ്രോഗ്രാമുകളുമായാണ് നൽകുന്നത്. ഈ പ്രോഗ്രാമുകളിൽ ഷോപ്പിംഗിലെ കിഴിവുകൾ, എക്സ്ക്ലൂസീവ് ഇവന്റുകളിലേക്കുള്ള ആക്സസ്, എന്നിവ ഉൾപ്പെട്ടേക്കാം.
ക്രെഡിറ്റ് കാർഡ് റിവാർഡുകൾ
1. റിവാർഡുകൾ ക്രമീകരിക്കുക: നിങ്ങളുടെ ചെലവുകളുമായി പൊരുത്തപ്പെടുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. പലചരക്ക് സാധനങ്ങൾക്കും ഭക്ഷണത്തിനുമായി വൻതോതിൽ പണം ചെലവഴിക്കുകയാണെങ്കിൽ, ഈ വിഭാഗങ്ങളിൽ ബോണസ് പോയിന്റുകൾ നൽകുന്ന കാർഡായിരിക്കും ഗുണം ചെയ്യുക.
2. സൈൻ-അപ്പ് ബോണസുകൾ : പല ക്രെഡിറ്റ് കാർഡുകളും സൈൻ-അപ്പ് ബോണസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ബോണസുകളിൽ ആദ്യ ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു നിശ്ചിത പരിധിയിൽ ചെലവെത്തിയാൽ പോയിന്റുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് റിവാർഡ് നൽകുന്നു.
3. ബോണസ് : ചില ക്രെഡിറ്റ് കാർഡുകൾക്ക് ത്രൈമാസികമായി നൽകുന്ന ബോണസ് ഉണ്ട്. ഈ കാലയളവുകളിൽ ചെലവുകൾ ക്രമീകരിച്ച് റിവാർഡുകൾ പരമാവധിയാക്കാം
4. റിഡംപ്ഷൻ ഓപ്‌ഷനുകൾ : റിവാർഡുകൾ റിഡീം ചെയ്യാൻ കഴിയുന്ന വിവിധ മാർഗങ്ങൾ മനസ്സിലാക്കുക. അത് പരമാവധി ഉപയോഗിക്കുക.
5.കാലാവധി അറിഞ്ഞിരിക്കുക: റിവാർഡുകളുടെ കാലാവധി എപ്പോഴും മനസിലാക്കിയിരിക്കുക. ചില റിവാർഡ് പ്രോഗ്രാമുകൾക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം കാലഹരണപ്പെടുന്ന പോയിന്റുകളോ മൈലുകളോ ഉണ്ട്. ഇത് നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക