കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലില്‍നിന്ന് പൊലീസുകാരും പണം വാങ്ങി. കൊച്ചി മെട്രോ സിഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്ഐ വിപിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.അനന്ത് ലാലിന് ലഭിച്ചത് ഒരുലക്ഷം രൂപ, വിപിന്‍ കൈപ്പറ്റിയത് 1,70,000 രൂപ. പോക്സോ കേസ് പ്രതിയും മോന്‍സന്റെ സഹായിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈപ്പറ്റിയത്.