തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി. എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കും.
എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം സിഐയ്ക്കു പരാതി കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി സുഹൃത്ത് വഞ്ചിയൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പിന്നീട് യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി മാനസിക സമ്മർദത്തെ തുടർന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു.കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.