കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്‍പി പറഞ്ഞു. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പണം ഉപയോഗിച്ചെന്നും എസിപി പറഞ്ഞു.
അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് വി കെ സജീവൻ രംഗത്തെത്തി. കേസിലെ ക്രൈംബ്രഞ്ച് അന്വേഷണം കദന കഥകൾ മെനഞ്ഞ് പ്രതികളെ സംരക്ഷിക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.