ദില്ലി: ദില്ലിയില്‍ 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ദില്ലി അംബേദ്കര്‍ നഗറില്‍ കഴിഞ്ഞദിവസമാണ് ദില്ലി സ്വദേശിയായ രാഹുല്‍ കൊലചെയ്യപ്പെട്ടത്. കാമുകിയോട് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് അഞ്ചംഗ സംഘം 18 കാരനായ രാഹുലിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ ഒളിവിലിരുന്ന അഞ്ച് പേരെയും പോലീസ് പിടികൂടി.
രാഹുലിനോട് പ്രതികള്‍ക്കുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറയുന്നു.