ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം. സിൽവർ ലൈൻ ഉൾപ്പടെ സർക്കാരിൻ്റെ നയപരമായ കാര്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സിപിഐ മൗനം പാലിക്കുന്നു. സർക്കാരിന് പിന്തുണ നൽകുന്നില്ല എന്നും വിമർശനം ഉയർന്നു.
പോലീസിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. മിക്ക ഉദ്യോഗസ്ഥരും സദാചാര പൊലീസ് കളിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നു എന്നും അഭിപ്രായമുയർന്നു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് സമ്മേളനം പ്രമേയം പാസാക്കി.