ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള 8,889 കോടി രൂപയുടെ പണവും ലഹരിമരുന്നും മറ്റു പ്രോത്സാഹന വസ്തുക്കളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പിടിച്ചെടുത്തവയിൽ 45 ശതമാനവും ലഹരി മരുന്നാണ്. 3959 കോടി രൂപയുടെ ലഹരി മരുന്നാണ് പിടിച്ചത്. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിന് ഇത്തവണ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത പരിശോധനയിൽ മൂന്ന് ദിവസത്തിനുള്ളിൽ 892 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു.