ഇടുക്കി : തൊമ്മന്‍കുത്തില്‍ വനഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കി. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ച് നീക്കിയത്. ഇന്നലെയാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ചത് വനഭൂമിയിലെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് സെന്റ് തോമസ് പള്ളി അധികൃതരും വിശ്വാസികളും പറയുന്നത്.