കൊച്ചി : കൊച്ചി- എറണാകുളം ആലുവയിൽ 40 പവൻ സ്വർണ്ണം നഷ്ടമായെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞാണ് തൃശൂർ സ്വദേശിയായ മന്ത്രവാദി സ്വർണ്ണം തട്ടിയെടുത്തതെന്നാണ് ആലുവ പോലീസിൻ്റെ വിശദീകരണം. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ ആലുവ സ്വദേശി ഇബ്രാഹിമിന്‍റെ പരാതിയിൽ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. പട്ടാപ്പകലാണ് എട്ടരലക്ഷം രൂപയും 40 പവനും പ്രതി കവർന്നത്. ഇബ്രാഹിം കുട്ടി പഴയവീടുകൾ പൊളിയ്ക്കുന്ന ബിസിനസുകാരനാണ്. അദ്ദേഹം രാവിലെ ജോലിക്ക് പോയിരുന്നു. ഭാര്യ ആശുപത്രിയിലും പോയി. ഈ വിവരം കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു പ്രതി മോഷണം നടത്തിയത്.