സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ഉള്ളിൽ നിന്ന് ആരോഗ്യമുള്ള ചർമ്മം നൽകുന്നു. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരു ചേർത്ത് ഉപയോഗിച്ചാൽ ചർമ്മത്തിന് തിളക്കം ലഭിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളരിക്ക നീരും നാരങ്ങ നീരും ചേർത്ത് മുഖത്തിടാം. മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും.
വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്, ഇത് ചർമ്മത്തിന് ഈർപ്പം നൽകും.സ്കിന്‍ ടാന്‍ മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ഉപയോഗിക്കാം. കുക്കുമ്പര്‍ ചെറുതായി മിക്‌സിയില്‍ അടിച്ച് ആ നീര് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇടാം.



















